എറണാകുളം കോതമംഗലത്ത് സ്റ്റാർട്ടാക്കുന്നതിനിടെ കാറിന് തീ പിടിച്ച് അപകടം

എറണാകുളം : കോതമംഗലത്ത് സ്റ്റാർട്ടാക്കുന്നതിനിടെ കാറിന് തീ പിടിച്ചു. കോട്ടപ്പടി സ്വദേശി ജോമോൻ ഓടിച്ച കാറിനാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തീ പിടിച്ചത്.

കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു ജോമോൻ. ആശുപത്രിക്ക് സമീപം രാജീവ് ഗാന്ധി റോഡിലാണ് കാർ പാർക്ക് ചെയ്തിരുന്നത്. തിരികെയെത്തി കാർ സ്റ്റാർട്ടാക്കുന്നതിനിടയിലാണ് തീ പിടിച്ചത്.

തീ പടരുന്നതു കണ്ട ജോമോൻ ഉടൻ തന്നെ കാറിൽ നിന്ന് പുറത്തിറങ്ങി. കോതമംഗലം ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!