മള്ളിയൂർ ഗണേശ‌ സംഗീതോത്സവ വേദിയിൽ‌ താളവിസ്മയത്തിന്റെ അപൂർവ നിമിഷങ്ങൾ സമ്മാനിച്ച് പത്മശ്രീ യെല്ല വെങ്കടേശ്വര റാവു

മള്ളിയൂർ: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ 64 ദിവസം നീളുന്ന ഗണേശ സംഗീതോത്സവ വേദിയിയിൽ‌ താളവാദ്യരംഗത്തെ ഗിന്നസ് ഇതിഹാസം പദ്മശ്രീ പ്രൊഫ. യെല്ല വെങ്കടേശ്വര റാവു.

വൃശ്ചികം ഒന്നിന് ആരംഭിച്ച സംഗീതത്തിൻ്റെ അഞ്ചാം ദിനമായ 21 നാണ് റാവു വേദിയിലെത്തിയത്.‌ സി.എസ്. സജീവിന്റെ കച്ചേരിക്ക് മൃദംഗത്തിൽ ഡോ. യെല്ലൈ വെങ്കടേശ്വര റാവുവും വയലിനിൽ ഇടപ്പള്ളി അജിത് കുമാർ, ഘടത്തിൽ വെള്ളാറ്റഞ്ഞൂർ ശ്രീജിത്തും ഒപ്പം ചേർന്നു.

തുടർച്ചയായി 36 മണിക്കൂർ മൃദംഗം വായിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ അദ്ദേഹം,

മൃദംഗവാദനത്തിലെ അസാധാരണ പ്രതിഭയും താളവൈഭവവും കൊണ്ട് സംഗീതലോകത്ത് ശ്രദ്ധേയനായ യെല്ല വെങ്കടേശ്വര റാവുവിന്റെ സാന്നിധ്യം മള്ളിയൂർ സംഗീതോത്സവത്തിന് പ്രത്യേക പ്രൗഢിയേകി. പ്രമുഖ കർണാടക സംഗീതജ്ഞനും ഓൾ ഇന്ത്യ റേഡിയോ ഗ്രേഡഡ് ആർട്ടിസ്റ്റുമായ വിദ്വാൻ സി.എസ്. സജീവാണ് കച്ചേരി അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!