കോട്ടയം ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…
33 kv ഫീഡറിനു പെർമിറ്റ് ഉണ്ടായതിനാൽ പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 8.30 മുതൽ 5.00 വരെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിൽ വലിയകല്ലുങ്കൽ, സ്പിന്നിംഗ് മില്ല്, വന്നല്ലൂർകര, പുതുപ്പള്ളിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ 05 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
തീക്കോയി സെക്ഷൻ പരിധിയിൽ, *LT ടച്ചിംഗ്* വെട്ടുന്ന വർക്ക് നടക്കുന്നതിനാൽ *വെള്ളികുളം, തുമ്പശ്ശേരി, ഐരാറ്റുപാറ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 08 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
വാഴൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തേക്കാനം ട്രാൻസ്‌ഫോർമറിൽ രാവിലെ 9.30 മുതൽ 5 വരെ 11 kv ജോലികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഊട്ടിക്കുളം ട്രാൻസ്‌ഫോർമറിൽ Tree cutting നടക്കുന്നതിനാൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 05 വരെ അഗസ്ത്യ, ചാവറാ സ്കൂൾ, രാമപുരം പഞ്ചായത്ത്, ഇളങ്ങൂർമറ്റം, വിശ്വാസ് ഫാക്ടറി, മഞ്ചാടിമറ്റം, രാമപുരം പള്ളി, പുന്നത്താനം ടവർ എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷനിൽ ബുധനാഴ്ച്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.30pm വരെ കുതിരപ്പടി, കുതിരപ്പടി ടവർ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓന്തുരുട്ടി, കരിയിലകുളം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാലായിപ്പടി ട്രാൻസ്ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗുരുമന്ദിരം, കൊട്ടാരം ടെംപിൾ, വേലംകുളം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽHT വർക്ക് നടക്കുന്നതിനാൽ രാവിലെ 10 മുതൽ 11 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോളാംകുളം മണികണ്ഠപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
