സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് രണ്ട് കോടി പിഴ…

മുംബൈ: ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തേടിയെത്തിയ ഉപഭോക്താക്കളുടെ ക്ലെയിമുകൾ കൈകാര്യം ചെയ്തതിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയായ ഐ.ആർ.ഡി.എ.ഐ.

മതിയായ കാരണങ്ങളില്ലാതെ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കുകയും പോളിസിയിലെ വ്യവസ്ഥകൾ മറികടന്ന് അനുവദിക്കേണ്ട തുകയിൽ കുറവ് വരുത്തുകയും ചെയ്തതിനാണ് നടപടി.2022 ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ നടത്തിയ പരിശോധനയിലാണ് കമ്പനിയുടെ ഭാഗത്തുനിന്നുള്ള വിവിധ ചട്ടലംഘനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ക്ലെയിമുകൾ പോലും ന്യായീകരിക്കാനാ കാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിച്ച സംഭവങ്ങൾ ഇതിലുൾപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!