മീനടം ശ്രീ ഭഗവതി വിലാസം എൻ എസ് എസ് കരയോഗം നവതിയുടെ നിറവിൽ…

മീനടം : മീനടം 956 ആം നമ്പർ ശ്രീ ഭഗവതി വിലാസം എൻ എസ് എസ് കരയോഗം നവതി വർഷത്തിലേക്ക്. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ നവംബർ 29 ന് നടക്കുന്ന കുടുംബ സംഗമത്തോടെ ആരംഭിക്കും.

കോട്ടയം താലൂക്ക് എൻ എസ് എസ് യൂണിയൻ നവതിയിൽ എത്തിയ വർഷം തന്നെ മീനടം കരയോഗവും നവതി ആഘോഷിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

29 ന് കരയോഗ മന്ദിരത്തിൽ പ്രസിഡന്റ്‌ ടി എൻ ഗോപിനാഥൻ നായർ പതാക ഉയർത്തുന്നത്തോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് മീനടം ഭഗവതി ക്ഷേത്രം രാജ രാജേശ്വരി മണ്ഡപത്തിൽ നടക്കുന്ന കുടുംബ സംഗമവും നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും കോട്ടയം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്‌ പി മധു നിർവഹിക്കും. ശതാഭിഷിക്തരായ അംഗങ്ങളെ അദ്ദേഹം ആദരിക്കും.

വിവാഹ ജീവിതത്തിൽ 50 വർഷങ്ങൾ പുർത്തിയാക്കിയ ദമ്പതികളെ മീനടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഫിലിപ്പ് അനുമോദിക്കും.

എൻഎസ്എസ് പാമ്പാടി മേഖല കൺവീനർ കെ ആർ ഗോപകുമാർ, വനിത യൂണിയൻ കമ്മറ്റി അംഗം അനിത ശിവദാസ്, ഗ്രാമ പഞ്ചായത്ത്‌ അംഗം സന്ധ്യ ഷിലു, ഭഗവതി ദേവസ്വം പ്രസിഡന്റ്‌ ജനാദ്ദന പണിക്കർ, പി പി ഗോപി ഗോകുലം, മീനടം 210 ആം നമ്പർ കരയോഗം പ്രസിഡന്റ്‌ ജി ശ്രീകുമാർ, മീനടം 2063 ആം നമ്പർ കരയോഗം പ്രസിഡന്റ്‌ ശശിധരൻ നായർ, മീനടം 4096 ആം നമ്പർ കരയോഗം പ്രസിഡന്റ്‌ വി ഹരിന്ദ്രനാഥ് 416ആം നമ്പർ എൻ എസ് എസ് വനിത സമാജം പ്രസിഡന്റ്‌ ഉഷ എൻ നായർ, കരയോഗം സെക്രട്ടറി ടി എൻ ശശീന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറി കെ കെ സോമരാജൻ, വനിത സമാജം സെക്രട്ടറി സുമ സോമരാജൻ എന്നിവർ പങ്കെടുക്കും.

തുടർന്ന് കെ പി ഓമനക്കുട്ടൻ പ്രഭാഷണം നടത്തും കരയോഗം, വനിത സമാജം അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!