പുതുപ്പള്ളി (കോട്ടയം) : ആദ്യകാല സ്വയം സേവകനും വിവിധ സംഘ പ്രസ്ഥാനങ്ങളുടെ കാര്യകർത്താവുമായിരുന്ന എറികാട് പനന്താനത്ത് പി കെ കൃഷ്ണൻ (83) അന്തരിച്ചു.
എറികാട് സേവാമന്ദിരത്തിന്റെ സ്ഥാപകനായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി കോഴിക്കോട് ആയിരുന്ന സമയത്ത് കോഴിക്കോട്ട് വിവിധ സംഘ പ്രസ്ഥാനങ്ങളുടെ ചുമതല വഹിച്ചിരുന്നു.
ഔദ്യോഗിക ജീവിതത്തിനുശേഷം തിരികെ സ്വദേശമായ എറികാട് മടങ്ങിയെത്തി സേവാമന്ദിരം സ്ഥാപിച്ചു . ഇതിന് പുറമെ നിരവധി സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയായിരുന്നു.
സംസ്കാരം തിങ്കളാഴ്ച (23/11/26) ഉച്ചകഴിഞ്ഞ് 3 മണിക്ക്. നാളെ രാവിലെ 7 മുതൽ സേവാമന്ദിരത്തിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.
ഭാരത് വിഷൻ ന്യൂസിൻ്റെ പ്രണാമം 🌹
