ഹോങ്കോങ്: ഒളിംപിക് ചാംപ്യനും ലോക നാലാം നമ്പര്‍ താരവുമായ ചൈനയുടെ ചെന്‍ യു ഫെയിയെ അട്ടിമറിച്ച് ഇന്ത്യയുടെ 19കാരി രക്ഷിത രാംരാജ്.
ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പോരാട്ടത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ അട്ടിമറി വിജയം.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വമ്പന്‍ അട്ടിമറി. സ്‌കോര്‍: 21-18, 24-22. ടൂര്‍ണമെന്റിലെ താരത്തിന്റെ രണ്ടാം റൗണ്ട് പോരാട്ടത്തിലാണ് രക്ഷിത കരിയറിലെ മികച്ച വിജയം സ്വന്തമാക്കിയത്.
ആദ്യ റൗണ്ടില്‍ രക്ഷിത ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്‌ഫെല്‍റ്റിനെയാണ് പരാജയപ്പെടുത്തിയത്. പുല്ലേല ഗോപീചന്ദ് അക്കാദമി താരം കൂടിയാണ് രക്ഷിത.
