സിംഗപ്പൂർ ::വിമാനം ആകാശച്ചുഴിയിൽ പ്പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 30 പേർക്ക് അപകടത്തിൽ പരിക്കേറ്റു.
ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള SQ 321 യാത്രാ വിമാനമാണ് അപകടത്തിൽപ്പെ ട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരു മാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ വിമാനം ബാങ്കോക്കിലേക്ക് വഴി തിരിച്ചുവിട്ടു. അപകടത്തിൽ സിംഗപ്പൂർ എയർലൈൻസ് അനുശോചനം അറിയിച്ചു