കോൺഗ്രസ് സി.പി.എമ്മിനെപ്പോലെയല്ല, എല്ലാവർക്കും അഭിപ്രായം പറയാം… ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും പാർട്ടിയിൽ എല്ലാവർക്കും അഭിപ്രായം പറയാനും അത് തുറന്നുപറയാനും അവസരമുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെ ശൈലിയല്ല കോൺഗ്രസ് പിന്തുടരുന്നതെന്നും ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയുമാണ് പാർട്ടി അന്തിമ തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി. സതീശൻ മതിയായ ചർച്ചകളില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ടെന്നും അവ പ്രകടിപ്പിക്കാൻ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അഭിപ്രായങ്ങളെയും മാനിച്ച് പരസ്പര ചർച്ചകളിലൂടെ യോജിച്ച തീരുമാനത്തിലെത്തുന്നതാണ് കോൺഗ്രസിന്റെ രീതിയെന്നും കഴിഞ്ഞ ദിവസത്തെ തീരുമാനവും അത്തരത്തിലാണ് കൈക്കൊണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

എൽ.ഡി.എഫിലെ രീതിയിൽ നിന്ന് വ്യത്യസ്തമാണ് കോൺഗ്രസിന്റെ പ്രവർത്തനശൈലിയെന്നും അദ്ദേഹം വിമർശിച്ചു. എ.കെ.ജി സെന്ററിൽ നേതാക്കളെ വിളിച്ചുകൂട്ടി മുഖ്യമന്ത്രി സ്വന്തം അഭിപ്രായം അറിയിക്കുകയും മറ്റുള്ളവർ അത് അംഗീകരിക്കുകയും ചെയ്യുന്ന രീതിയല്ല കോൺഗ്രസിലുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!