കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിക്ക് ആശ്വാസം. അനധികൃത സ്വത്ത് സമ്പാദനത്തിലെ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി.
കെഎം ഷാജിയുടെ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം. ഷാജിയാണ് കോടതിയെ സമീപിച്ചത്. നേരത്തെ കേസ് മൂന്നു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
കെ.എം. ഷാജി സമർപ്പിച്ച ഹർജിയിലായിരുന്നു ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. തനിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്നായിരുന്നു കെ.എം. ഷാജിയുടെ വാദം.
കോഴിക്കോട് ഒന്നര കോടിരൂപയുടെ വീട് നിർമിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സിപിഐഎം പ്രവർത്തകൻ ഹരീഷിന്‍റെ പരാതിയിലാണ് കെ.എം. ഷാജിക്കെതിരെ കേസെടുത്തത്. കേസിലെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
