പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവെച്ചു

തൃശ്ശൂർ: പത്മജാ വേണുഗോപാൽ ബിജെപിയിൽനിന്ന് രാജിവെച്ചു. പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് സമർപ്പിച്ചതായി അവർ പറഞ്ഞു. ബിജെപിയിൽ പോയത് തെറ്റായിപ്പോയെന്നും അത് തിരുത്തുന്നുവെന്നും പദ്മജ മാധ്യമങ്ങളോടു പ്രതികരിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകളും കെ. മുരളീധരന്റെ സഹോദരിയുമായ പത്മജ, 2024 മാർച്ച് മാസത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് പ്രകാശ് ജാവദേക്കറിൽനിന്നായിരുന്നു അവർ അംഗത്വം സ്വീകരിച്ചത്.

കെപിസിസി, എഐസിസി ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള പത്മജ, പാർട്ടിയിൽ അവഗണന നേരിടുന്നെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് വിട്ടത്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശ്ശൂരിൽനിന്ന് ജനവിധി തേടിയെങ്കിലും ജയിച്ചിരുന്നില്ല. മുൻപ് 2004-ൽ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ചപ്പോഴും പരാജയപ്പെട്ടു.

കോൺഗ്രസിലായിരിക്കേ കെ.ടി.ഡി.സി. മുൻ ചെയർപേഴ്സൺ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ, ഐ.എൻ.ടി.യു.സി. വർക്കിങ് കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. പ്രിയദർശിനി ആൻഡ് രാജീവ്ഗാന്ധി സ്റ്റഡി സെന്റർ, എച്ച്.എം.ടി. എംപ്ലോയീസ് യൂണിയൻ, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്നിക്കൽ എജ്യൂക്കേഷണൽ സൊെസെറ്റി ഓഫ് ഇന്ത്യ തുടങ്ങിയവയുടെയും ഭാരവാഹിയായിരുന്നു.

കോൺഗ്രസിൽ അവഗണന നേരിട്ടെന്ന പരാതി ഉന്നയിച്ച് പാർട്ടി വിട്ട് ബിജെപയിലെത്തിയ പത്മജയ്ക്ക് പക്ഷേ അവിടെയും കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. കോൺഗ്രസിലേക്ക് പത്മജ മടങ്ങിവരുന്നെന്ന് സമീപദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!