മള്ളിയൂര്‍ ഭാഗവതോത്സവ വേദിയില്‍ ആശയ സംവാദമായി ധര്‍മവിചാരം,  ഹൈന്ദവ സംസ്‌കാരത്തില്‍ വൈദേശിക കടന്നാക്രമണെന്ന് ചർച്ചാസംവാദം

കോട്ടയം : കോളനിരാജ്യങ്ങളിലെ സംസ്‌കാരത്തെയും പുരാണങ്ങളെയും ഇകഴ്ത്തുന്ന വിദേശ സംസ്‌കാരം ഉള്‍ക്കൊണ്ട തദ്ദേശിയ നവ സാഹിത്യകാര ന്മാരാണ് ഹൈന്ദവതയെ അവഹേളിക്കു കയും അധിക്ഷേപിക്കുകയും ചെയ്യുന്ന തെന്ന് ധര്‍മവിചാര വേദി.

നമ്മുടെ യുവാക്കള്‍ പ്രസാദം തൊടാന്‍ പോലും മടിക്കുന്ന തരത്തിലേക്ക് ആ സംസ്‌കാരിക കടന്നാക്രമണം എത്തിയിരിക്കുകയാണെന്നും സംവാദത്തില്‍ ചൂണ്ടികാണിക്കപ്പെട്ടു.

ഭാഗവതഹംസ ജയന്തിയോടനുബ ന്ധിച്ചുളള ഭാഗവതാമൃത സത്രത്തിലാണ് ഭാരത സംസ്‌കാരത്തെക്കുറിച്ചുളള പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ  എന്‍. സോമശേഖരന്‍ ധര്‍മവിചാരം ചര്‍ച്ച നയിച്ചു.

സത്രത്തിന്റെ ഭാഗമായുളള ധര്‍മവിചാരം ചര്‍ച്ചയുടെ രണ്ടാം ഭാഗം ജനുവരി 29ന് വൈകിട്ട് 5.30ന് നടക്കും

മൂന്നാം ഭാഗം ഫെബ്രുവരി 1ന് രാവിലെ 10.30ന് നടക്കും.

ബ്രിട്ടീഷ് ചരിത്രകാരനും ഇന്ത്യന്‍ പീനല്‍ കോഡിന്റെ പിതാവുമായി അറിയപ്പെടുന്ന മെക്കാളെ പ്രഭുവിലൂടെ തുടങ്ങിയ ആ പ്രചാരണ രീതി ഇന്നും തുടര്‍ന്നു പോവുകയാണെന്ന് വിഷയം അവതരിപ്പിച്ച് അദ്ദേഹം ചൂണ്ടികാട്ടി. നമ്മുടെ ധര്‍മ്മത്തെക്കുറിച്ച് നിന്ദിച്ചാല്‍ അതു കൊട്ടിഘോഷിക്കപ്പെടും.ഒരു വിഭാഗം മാധ്യമങ്ങളും ബുദ്ധിജീവികളും അത് ഏറ്റുപാടും. അവര്‍ സദാ തയ്യാറാണ്. അങ്ങനെ സംസാരിക്കുന്നവരാണ് പുരോഗമനവാദികളും മേല്‍ത്തരക്കാരും  എന്ന ചിന്തയാണ് നിര്‍ഭാഗ്യവശാല്‍ പ്രമോട്ടു ചെയ്യുന്ന്

നാമം ജപിച്ചു കഴിയുന്നവര്‍ പഴഞ്ചന്‍മാരാണ്.പഴമയുടെ മഹിമ പറഞ്ഞു കൊടുത്തിരുന്നതില്‍ നാം ശരിക്കും പരാജയപ്പെട്ടു. ഹൈന്ദവതയുടെ എല്ലാം അധിക്ഷേപിക്കുന്ന നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.മൗനമായിരുന്നാല്‍ അത് ശരി വെക്കുന്നതിന് തുല്യമാവും. വാട്‌സ്ആപ്പ് സാഹിത്യങ്ങള്‍ മേല്‍ക്കോയ്മ നേടുന്ന ഈ കാലഘട്ടത്തില്‍ നമ്മള്‍ ജാഗരൂകരായിരിക്കണം. സാമ്പ്രദായികമായി കാര്യങ്ങള്‍ മനസ്സിലാക്കിയിട്ട് വേണം പ്രതികരിക്കാന്‍.രണ്ടാമൂഴം ആണ് മഹാഭാരതം എന്ന് ധരിച്ചവര്‍ ഉണ്ട്.കെ എം മുന്‍ഷിയെ പോലുള്ളവര്‍ പുരാണ പാത്രങ്ങളെ അതിജീവിച്ച്  മികച്ച സൃഷ്ടികള്‍ നടത്തിയിട്ടുണ്ട്. പക്ഷേ കേരളത്തിലെ സാഹിത്യലോകത്ത് അതെല്ലാം അവഗണിക്കപ്പെടുക യാണ്.കേരളത്തില്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നു. വിവാഹമോചന കേസുകളെ ഏറുന്നു. രാമനെയും കൃഷ്ണനെയും പുരാണങ്ങളെയും അറിയാന്‍ അറിയില്ലെങ്കില്‍ പിന്നെ സംഭവിക്കുന്നത് എന്താണ്

ശരത് പി നാഥ്:  പുരാണങ്ങളെ പുനരാഖ്യാനം ചെയ്യുമ്പോള്‍ ഹൈന്ദവ ധര്‍മ്മത്തെ അപമാനിച്ചാല്‍ അതിനു മറുപടി ആവിഷ്‌കാര സ്വാതന്ത്ര്യം എന്നതാണ് പലപ്പോഴും.വേദ സാരാംശം കഥകളിലൂടെ പറയുകയാണ് ഇതിഹാസങ്ങള്‍ ചെയ്യുന്നത്. രാമായണം കേട്ടു കഴിയുമ്പോള്‍ നമുക്ക് തോന്നും രാമനെ പോലെ ആവണം രാവണനെ പോലെ ആവരുത്. ധര്‍മ്മിഷ്ഠന്‍ ആയിരിക്കണം എന്ന ബോധം നമ്മളിലേക്ക് സംക്രമണം ചെയ്യുന്നതാണ് സാഹിത്യത്തിന്റെ പ്രധാന ലക്ഷ്യം. ധര്‍മ്മത്തിലേക്ക് ഒരു സമൂഹത്തെ നയിക്കുക. മൂല്യബോധത്തിലേക്ക് അടുപ്പിക്കുക. ഇതിഹാസ കര്‍ത്താക്കള്‍ ഈ ധര്‍മാമാണ് നിര്‍വഹിച്ചിട്ടുള്ളത്. അതിനുവേണ്ടിയാണ് മൂല്യം പ്രദാനം ചെയ്യുന്ന കൃതികള്‍ രചിച്ചത്. ഇത്തരത്തിലുളള ഇതിഹാസ കൃതികളാണ് പിന്നീട് വന്ന എല്ലാ സാഹിത്യത്തെയും സ്വാധീനിച്ചത്. 

നവീന്‍ ശങ്കര്‍ പാലഞ്ചേരി: കോളനിവല്‍കൃതത്തിന് വിധേയമായ രാജ്യങ്ങളിലെല്ലാം തദ്ദേശീയ സംസ്‌കാരത്തെ അവഹേളിക്കുന്നത് ദൃശ്യമാണ്.മഹാഭാരതം എഴുതിയത് ഒരാളല്ല എന്ന് പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ ഇത് ശരിയല്ലെന്ന് പുരാണം പഠിച്ച പണ്ഡിതര്‍ അക്കമിട്ട വിവരിച്ചിട്ടുണ്ട്.കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മഹാഭാരതം വിവര്‍ത്തനം ചെയ്തത് ഉദാഹരണമാണ്. പത്തോളം പണ്ഡിതര്‍ക്ക് മൂല ശ്ലോകം വായിച്ച് മലയാളത്തില്‍ ഒരേ സമയം പറഞ്ഞു നല്‍കുകയാണ് ചെയ്തത്. അതുല്യ പ്രതിഭാശാലികള്‍ക്ക് ഇതൊക്കെ കഴിയും. വേദവ്യാസന്‍ ഗണപതിയെ കൊണ്ട് മഹാഭാരത രചനയില്‍ അവലംബിച്ച അതേ രീതി.സംസ്‌കൃതം പഠിച്ചാല്‍ വേദ അധ്യായനം നടത്തിയാല്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കും എന്ന പ്രചാരണം തെറ്റാണെന്ന് മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ വെളിപ്പെടുത്തലുകള്‍ തന്നെ വിശദീകരിക്കുന്നതാണ്.

വയപ്രം വാസുദേവപ്രസാദ് :  പുരാണ കഥാപാത്രങ്ങളെ  മോശക്കാരാക്കുന്ന ആധുനിക സാഹിത്യവും ചലച്ചിത്രങ്ങളും ലക്ഷ്യമിടുന്നത് മൂല്യങ്ങളെ മാറ്റിമറിക്കലാണ്. അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണെന്ന് പറയാനാവില്ല.പുരാണങ്ങളെ മിത്തുകള്‍ എന്ന് തരംതാഴ്ത്തുന്നത് പുതിയ ഭാവന സൃഷ്ടികള്‍ക്ക് അംഗീകാരം നേടുന്നതിനാണ്. പുരാണങ്ങള്‍ പഴയകാല മിത്തുകള്‍ ആണെന്ന് സ്ഥാപിച്ചാല്‍ അവയെ അതിജീവിച്ചുള്ള പുതിയകാല മിത്തുകളാണ് ഇപ്പോഴത്തെ സൃഷ്ടികള്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം. അതിന് ആവിഷ്‌കാര സ്വാതന്ത്ര്യം എന്നു പേരിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!