കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം.
തന്ത്രി അറസ്‌റ്റിലായി 41 മത്തെ ദിവസമാണ് ജാമ്യം ലഭിച്ചത്.
ദ്വാരപാലക കേസ്, കട്ടിളപ്പാളി കേസ് എന്നിവയിൽ പ്രതിയായ തന്ത്രിയുടെ ജാമ്യാപേക്ഷയിൽ നേരത്തേ വാദം പൂർത്തിയായിരുന്നു. തന്ത്രിയുടെ അനുജ്‌ഞയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് എസ്ഐടി വാദിച്ചിരുന്നത്.
ശബരിമല മോഷണത്തിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രി കണ്ഠര് രാജീവരിനു മുഖ്യപങ്കുണ്ടെന്നും എസ്ഐടി വാദിച്ചിരുന്നു. പക്ഷേ കോടതി ഈ വാദം അംഗീകരിച്ചില്ല.
എന്നാൽ കേസിൽ തന്നെ കുടുക്കിയെന്ന വാദമാണ് തന്ത്രി ഉയർത്തിയത്.
താന്ത്രിക വിധിപ്രകാരമുള്ള കാര്യങ്ങളിൽ മാത്രമാണ് താൻ ഇടപെട്ടതെന്നും ബോർഡിൻ്റെ മറ്റു കാര്യങ്ങളിൽ ഇടപെടാൻ തനിക്കു അധികാരമില്ലെന്നും തന്ത്രി ബോധിപ്പിച്ചു. ശബരിമല മോഷണക്കേസിൽ അറസ്‌റ്റിലായ പോറ്റി ഉൾപ്പെടെയുള്ള പ്രധാന പ്രതികൾക്ക് മുൻപ് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ അതെല്ലാം കുറ്റപത്രം വൈകിയതു മൂലമുള്ള സ്വാഭാവിക ജാമ്യമായിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം
