ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ പുലർച്ചെവരെ പരിശോധന…

ആലുവ : ചേരാനല്ലൂർ വാഹനാപകടക്കേസിൽ നിർണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. കേസിൽ പ്രതിയായ അഡിഷനൽ ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റിൽ രാത്രി മുഴുവൻ പരിശോധന നടത്തിയ അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ഡിജിറ്റൽ ഉപകരണങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അപകടവുമായി ബന്ധപ്പെട്ട പതിനേഴുകാരൻ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആഡംബര ബൈക്കും പിടിച്ചെടുത്തു. രാത്രി ഒൻപത് മണിയോടെ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നരയ്ക്കു ശേഷമാണ് പൂർത്തിയായത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെയുള്ളവരിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ തേടി.

ഹൈക്കോടതിയുടെ അനുമതി ലഭിച്ചശേഷമായിരുന്നു പരിശോധന. ജഡ്ജിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി ഹൈക്കോടതിയുടെ അനുമതി കാത്തിരിക്കുകയാണ് അന്വേഷണസംഘം. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചാണ് ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!