പാലായിൽ ഹൈവേ പോലീസ് വാഹനം അപകടത്തിൽപ്പെട്ടു: എസ് ഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്ക്

കോട്ടയം : പാലായിൽ ഹൈവേ പോലീസിന്റെ പെട്രോൾ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 4.30ഓടെ മുണ്ടാങ്കൽ ഭാഗത്ത് വെച്ചണ് അപകടമുണ്ടായത്.

അപകടത്തിൽ എസ് ഐ നൗഷാദ്, പോലീസുകാരായ സെബിൻ, എബിൻ എന്നർക്ക് പരിക്കേറ്റു. സെബിന്റെ കാലിന് ഒടിവും മുഖത്ത് പരിക്കുകളും ഏറ്റിട്ടുണ്ട്.

മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല.
മൂവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!