ഈരാറ്റുപേട്ടയിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ ഡിവൈഎഫ്ഐ കരിങ്കൊടി പ്രതിഷേധം

കോട്ടയം : ഈരാറ്റുപേട്ടയിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.

പൂഞ്ഞാറിൽ ആദിവാസി യുവാവിനെ പോലീസ് മർദ്ദിച്ചതിൽ ഉത്തരവാദികളായവർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ആയിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ്എഫ്ഐ പ്രവർത്തകരും സംഘത്തിൽ ഉണ്ടായിരുന്നു.

ഈരാറ്റുപേട്ടയിൽ എം ജെ സെബാസ്റ്റ്യൻ എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനത്തിനായി മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. ചേന്നാട് കവലയിൽ വച്ചാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!