ഉറക്കത്തിനിടെ അപസ്മാരം സീരിയൽ നടൻ അനൂജ് ഠാക്കൂർ അന്തരിച്ചു…

മുംബൈ: ടെലിവിഷൻ താരം അനൂജ് ഠാക്കൂർ (33) അന്തരിച്ചു. മുംബൈയിലെ ഓഷിവാരയിലെ വീട്ടിൽ ഉറക്കത്തിനിടെ അപസ്മാരമുണ്ടായ തിനെ തുടർന്നാണ് നടന്റെ അന്ത്യം.

സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ രൂപേഷ് സോനാറാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം പങ്കുവെച്ചത്. വർഷങ്ങൾക്ക് മുൻപും അനൂജിന് അപസ്മാര ബാധയുണ്ടായിട്ടുണ്ടെന്നും മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നുവെന്നും രൂപേഷ് വെളിപ്പെടുത്തി.

സംഭവസമയത്ത് മുറിയിൽ തനിച്ചായിരുന്നതിനാൽ വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചില്ല. പതിവായി രാവിലെ 4:30-ന് ഉണരാറുള്ള അനൂജ്, അലാറം അടിച്ചിട്ടും എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഹരിദ്വാറിൽ സംസ്‌കരിച്ചു.

.’ധൂം മച്ചാവോ ധൂം’, ‘ബന്ധൻ സാത് ജന്മോം കാ’, ‘ബീന്ദ് ബനൂംഗാ ഘോഡി ചഢൂംഗാ’, ‘മഹിസാഗർ’ തുടങ്ങിയ ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകളിൽ അനൂജ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

നടന്റെ അപ്രതീക്ഷിത വേർപാടിൽ ടെലിവിഷൻ രംഗത്തെ പ്രമുഖരും ആരാധകരും അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!