ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു; നാടിന് കണ്ണീരോർമ്മ…

കോട്ടയം : മേലമ്പാറ പല്ലാട്ട് തറവാട്ടിലെ അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ (45) ഇടിമിന്നലേറ്റ് ചരിഞ്ഞു.

ഇന്ന് വൈകിട്ടോടെ വീട്ടുപരിസരത്ത് കുളിക്കുന്നതിനിടയിൽ മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിലാണ് ആനയ്ക്ക് ഗുരുതര പരിക്കേറ്റത്. ഉടൻ തന്നെ മൃഗഡോക്ടറെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.

അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലെത്തിച്ച ആനയ്ക്ക് 298 സെന്റിമീറ്റർ ഉയരമുണ്ട്. കഴിഞ്ഞ 25 വർഷമായി കേരളത്തിലുണ്ടായിരുന്ന ബ്രഹ്മദത്തൻ തൃശ്ശൂർ പൂരത്തിൽ പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റിയ ഗജവീരനും വിവിധ ഉത്സവങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു.

പ്രിയപ്പെട്ട ഗജരാജൻ്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും ആരാധകരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!