ചങ്ങനാശ്ശേരി : സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 54-ാമത് ചരമവാര്‍ഷികം ഇന്ന് മന്നം സമാധി ദിനമായി ആചരിക്കും.
പെരുന്നയിലെ സമാധി മണ്ഡപത്തിൽ രാവിലെ ആറു മുതല്‍ ഭക്തിഗാനാലാപനവും, പുഷ്പാര്‍ച്ചനയും, ഉപവാസവും, സമൂഹ പ്രാര്‍ത്ഥനയും നടക്കും. മന്നത്ത് പത്മനാഭന്‍ ഇഹലോകവാസം വെടിഞ്ഞ 11.45 വരെയാണ് ചടങ്ങുകള്‍.
നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് രൂപം നല്‍കിയപ്പോള്‍ സമുദായാചാര്യനും സഹപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത പ്രതിജ്ഞ ചൊല്ലിയായിരിക്കും ചടങ്ങുകള്‍ അവസാനിക്കുക.
ചടങ്ങുകള്‍ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ നേതൃത്വം നല്കും. മന്നം സമാധിയിലെത്താന്‍ കഴിയാതെ വരുന്നവര്‍ക്കായി എന്‍എസ്എസ് താലൂക്ക് യൂണിയനുകളുടെയും കരയോഗങ്ങളുടെയും നേതൃത്വത്തില്‍ 11.45വരെ പുഷ്പാര്‍ച്ചനയും ഉപവാസവും നടക്കും.
