സ്വദേശ് ദർശൻ 2.0 കുമരകം ടൂറിസംപദ്ധതി പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു

കോട്ടയം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ സ്‌കീം 2.0ൽ കുമരകം ടൂറിസം പദ്ധതികളുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഓൺലൈനായി നിർവഹിച്ചു.

ജമ്മു കശ്മീർ തലസ്ഥാനമായ ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്വദേശി ദർശൻ അടക്കം 6400 കോടി രൂപയുടെ 53 പദ്ധതികൾ ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് കുമരകം ടൂറിസം പദ്ധതിയും രാജ്യത്തിന് സമർപ്പിച്ചത്.

കുമരകം കവണാറ്റിൻ കരയിലുള്ള കെ.ടി.ഡി.സി. വാട്ടർസ്‌കേപ്സിലെ ഹാളിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഓൺലൈനായി അധ്യക്ഷത വഹിച്ചു. സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടറും സ്വദേശി ദർശൻ പദ്ധതി 2.0 ഡി.എം.സി. അധ്യക്ഷയുമായ വി. വിഗ്നേശ്വരി പദ്ധതി വിശദീകരിച്ചു.

സുസ്ഥിര ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവയ്ക്ക് പ്രാധാന്യം നൽകി കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് സ്വദേശി ദർശൻ 2.0. കേരളത്തിൽ കുമരകവും ബേപ്പൂരുമാണു പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. കുമരകത്തെ വിവിധ ടൂറിസം പദ്ധതികൾക്കായി 70 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!