പാലാ : നിയന്ത്രണം വിട്ട കാർ റോഡിനൊടു ചേർന്നുള്ള തോട്ടിൽ വീണ് അപകടം.
പാലാ വൈക്കം റോഡിൽ വള്ളിച്ചിറ മണലേൽ പാലത്തിനു സമീപം രാവിലെ രാവിലെ 5.30 ഓടെയാണ് അപകടമുണ്ടായത്
വണ്ടിപ്പെരിയാർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഗണാർ കാറാണ് തോട്ടിലേക്കു വീണത്. കാർയാത്രികരെ പരിക്കുകളോടെ പാലാ ജനറൽ ആശുപതിയിൽ പ്രവേശിപ്പിച്ചു .
അപകടം നടന്ന സമയത്ത് ഇതുവഴി കടന്നു പൊകുകയായിരുന്ന KSRTC ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഡ്രൈവർ ഉറങ്ങിപ്പൊയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.
ഈ ഭാഗത്ത് തോടിനോടു ചേർന്ന് റോഡിന് സംരക്ഷണ വേലികൾ ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാവുകയാണ്.
പാലാ വൈക്കം റോഡിൽ വള്ളിച്ചിറ മണലേൽ പാലത്തിനു സമീപം കാർ തോട്ടിലേക്ക് മറിഞ്ഞു
