‘ലേശം ഉളുപ്പ്, കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്; എൻഡിഎ സ്ഥാനാർത്ഥിയെ ട്രോളി നടി സ്നേഹ ശ്രീകുമാർ

റ്റുമാനൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രസംഗത്തെ പരിഹസിച്ച് നടി സ്നേഹ ശ്രീകുമാർ. കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ച് വിട്ടിട്ടുണ്ടെന്നും കെ എസ് ആർ ടി സിയുടെ ഫുൾഫോം എങ്കിലും പറഞ്ഞുകൊടുക്കാമായിരുന്നു എന്നുമായിരുന്നു സ്നേഹ ശ്രീകുമാറിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയായി രുന്നു താരം ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാർത്ഥി ആതിര ഡി.നായരെ പരിഹസിച്ചത്.

മികച്ച വിദ്യാഭ്യാസവും കെഎസ്ആർടിസി ബസിന്റെ പടികളുടെ വീതിയും കുറച്ചത് കേന്ദ്ര സർക്കാർ ആണെന്നായിരുന്നു ആതിരയുടെ പ്രസംഗം. ഇതിന്റെ വീഡിയോ ദൃശ്യം സഹിതമാണ് താരം പരിഹാസവുമായെത്തിയത്. ‘ലേശം ഉളുപ്പ്, കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഫുൾ ഫോം എങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു.’’–ആതിരയുടെ വിഡിയോ പങ്കുവച്ച് സ്നേഹ ഫെയ്സ്ബുക്ക് സ്റ്റോറിയിൽ കുറിച്ചു.

‘‘365 ദിവസം റേഷൻ, മികച്ച വിദ്യാഭ്യാസം, ഗതാഗതം, കെഎസ്ആർടിസി ബസുകളുടെ പടികളുടെ വീതി കുറച്ചു. എല്ലാം നമുക്ക് തന്നുവല്ലേ, എല്ലാദിവസവും റേഷനും കിറ്റും ഒക്കെ കിട്ടി. ഇതൊക്കെ ആരാ തന്നത് എൽഡിഎഫ് അല്ലേ, കേരള സർക്കാർ അല്ലേ തന്നത്. ആണോ, എന്നാൽ അല്ല. കേന്ദ്ര സർക്കാർ ആണ് ഇതെല്ലാം നമുക്കു വേണ്ടി ചെയ്തു തന്നത്.’’–ഇതാണ് തന്റെ പ്രസംഗത്തിൽ ആതിര പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!