വാട്ട്സ്ആപ്പ് ഇനി ഫ്രീയല്ല; ഒക്ടോബർ ഒന്നു മുതൽ പണമടയ്ക്കണം…

ന്യൂഡൽഹി : വാട്ട്സ്ആപ്പ് ബിസിനസിന് ഒക്ടോബർ ഒന്ന് മുതൽ ഫീസ് ഈടാക്കാൻ മെറ്റ. വാട്ട്സാപ്പിന്റെ സൗജന്യ സേവനങ്ങളാണ് വ്യക്തിഗത ബിസിനസ് പ്രൊഫൈലുകൾ നിലവിൽ ഉപയോഗിച്ച് വരുന്നത്.

എന്നാൽ ഒക്ടോബർ 1 മുതൽ ഇതിന് നിരക്കേർപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം.അടുത്ത മാസം മുതൽ വാട്ട്സാപ്പ് ബിസിനസിലൂടെ സന്ദേശമയക്കുന്ന കമ്പനികൾക്ക് പുതിയ വിലവിവരം നൽകും. ഇടപെടലിന്റെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കിയായിരിക്കും നിരക്കുകൾ ക്രമീകരിക്കുക.

2026 സെപ്റ്റംബർ 30-നകം ബിസിനസിനായി ആരംഭിച്ച ഔദ്യോഗിക അക്കൗണ്ടുകളിൽ ഒരു പേയ്‌മെന്റ് രീതി ചേർക്കണമെന്ന് മെറ്റ അറിയിച്ചു.

നിരക്ക് രീതി പ്രാബല്യത്തിൽ വന്നിട്ടും ഇത് ചെയ്യാത്തവർക്ക് സന്ദേശമയക്കാൻ സാധിക്കില്ല.ബിസിനസ്സുകളിൽ നിന്ന് വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അയയ്ക്കുന്ന സന്ദേശങ്ങൾക്ക് മാത്രമേ മെറ്റാ നിരക്ക് ഈടാക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!