അറഫാ ഗോൾഡ് ആൻ്റ് ഡയമണ്ട്സിനെതിരെ അന്വേഷണം തുടങ്ങി ഇഡി

തിരുവനന്തപുരം/കൊല്ലം : 50 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ അറഫാ ഗോൾഡ് ആൻ്റ് ഡയമണ്ട്സിനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി എൻഫോഴ്സ്മെൻ്റ് ഡയറകട്രേറ്റ്.

അന്വേഷണത്തിൻ്റെ ഭാഗമായി കൊല്ലത്തും, തിരുവനന്തപുരത്തും മൂന്നിടങ്ങളിൽ ഇഡി പരിശോധന നടത്തി. യൂക്കോ ബാങ്കിൻ്റെ കൊല്ലം ശാഖയിൽ നിന്ന് വായ്പയും ക്രഡിറ്റ് സൗകര്യവും ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ബാങ്കിൻ്റെ പരാതിയിലാണ് അന്വേഷണം.

17 കോടിയിലധിക രൂപയാണ് വായ്പയിലൂടെ തട്ടിയത്. കൊല്ലത്ത് അറഫാ ഗോൾഡ് ഉടമ അബ്ദുൾ സലാമിൻ്റെ വീട്ടിലും തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!