18കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കത്തിച്ച സംഭവം… ആൺസുഹൃത്ത് അറസ്റ്റിൽ

ഇടുക്കി: പതിനെട്ടുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പത്തൊൻപതുകാരനായ ആൺസുഹൃത്ത് അറസ്റ്റിൽ. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനി നിത്യയാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ രാജാക്കാട് സ്വദേശി നിഷാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പ്ള ചെക്ക്‌പോസ്റ്റിന് സമീപം ഡാമിനടുത്താണ് നിത്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് നിത്യയെ കാണാതായത്. ഒക്ടോബർ 14ന് ഇതുവഴി പോയ നാട്ടുകാരാണ് മൃതദേഹം കണ്ടത്.

നാലുദിവസത്തോളം പഴക്കമുള്ള മൃതദേഹം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ ഇടുക്കിയിലും സമീപ ജില്ലകളിലുമുള്ള മിസിങ് കേസുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. തുടർന്നാണ് മൃതദേഹം നിത്യയുടേതാണെന്ന് തിരിച്ചറിഞ്ഞത്. നിഷാന്ത് കുറ്റം സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന വിവരം.

നിത്യയും നിഷാന്തും ദീർഘനാളായി പ്രണയത്തിലായിരുന്നെന്നും ഇരുവരും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. പ്രായപൂർത്തിയാ കാത്ത സമയത്ത് നിത്യ ഒരിക്കൽ നിഷാന്തിനൊപ്പം പോയിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഇടപെട്ട് പെൺകുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. പ്രായപൂർത്തിയായ ശേഷം വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞാണ് അന്ന് പെൺകുട്ടിയെ തിരികെ കൊണ്ടുവന്നതെന്നും ബന്ധുക്കൾ പറയുന്നു.

നാലുദിവസം മുമ്പ് നിഷാന്തിനെ അന്വേഷിച്ച് നിത്യ പൂപ്പാറയിലെത്തി യെന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറായ നിഷാന്തും നിത്യയും തമ്മിൽ വിവാഹത്തെച്ചൊല്ലി വാക്കുതർക്കമു ണ്ടായതായാണ് സൂചന.തർക്കത്തിനിടെ നിഷാന്ത് നിത്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

തുടർന്ന് മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി ഡാമിന് സമീപത്തെത്തിച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. മരണം ഉറപ്പാക്കാൻ മുഖത്ത് കല്ലുകൊണ്ട് ഇടിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. നിത്യയെ കാണാതായ തിനെ തുടർന്ന് തേനി പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

മഹാ, സന്തോഷ്, നിഷാന്ത് എന്നിവർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. നിത്യയെ കാണാതായ വിവരം അറിയിച്ചിട്ടും തമിഴ്നാട് പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഈ ആരോപണങ്ങളിൽ കൂടുതൽ വ്യക്തത ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!