തിരുവനന്തപുരം : മാസപ്പടി കേസിൽ സി.എം.ആർ.എൽ. എം.ഡി. ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരണവു മായി മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. തിരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണെന്നും, തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ഡയറിയെക്കുറിച്ച് ഏത് അന്വേഷണവും വരട്ടെയെന്നും അതിൽ യാതൊരു കുഴപ്പവുമില്ലെന്നും പറഞ്ഞ അദ്ദേഹം, നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും കൂട്ടിച്ചേർത്തു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുന്ന സർക്കാരല്ല കേരളത്തിലേതെങ്കിലും, ഇ.ഡി. ഔദ്യോഗികമായി ഒരു കാര്യം ആവശ്യപ്പെട്ടാൽ അത് നിർവഹിച്ചേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു.
