തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറിക്ക് വൻ ഡിമാൻഡ്… സർക്കാരിന് 438 കോടിയുടെ നേട്ടം. .

തിരുവനന്തപുരം : തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറിക്ക് വൻ ഡിമാൻഡ്. നറുക്കെടുപ്പിന് 4 ദിവസം ബാക്കിനിൽക്കെ 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 90 ലക്ഷം ടിക്കറ്റുകൾ വിൽക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

നറുക്കെടുപ്പിന് ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ ഭാഗ്യാന്വേഷികൾക്ക് ടിക്കറ്റ് കിട്ടാൻ ഇനി വലിയ പാടാകും. സർക്കാരിന് 438 കോടി രൂപയുടെ നേട്ടമാണ് ഇത്തവണത്തെ ഓണം ബമ്പറിലൂടെ ഉണ്ടായിരിക്കുന്നത്.

30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ബമ്പർ നറുക്കെടുപ്പ് 26 ന് കെ മുരളീധരൻ നിർവഹിക്കും. 90 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പന ലക്ഷ്യമിട്ട് ജൂലൈ 20നാണ് തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. അംഗീകൃത ലോട്ടറി ഏജന്റുമാരും വിൽപ്പനക്കാരും മുഖേന സംസ്ഥാനത്ത് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്.

TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റിന്റെ വില 500 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!