കൊച്ചി : അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതിയ വനിതാ ഭാരവാഹിയെ തെരഞ്ഞെടുത്തതായി ‘അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിക്ക്. ജോമോളെയാണ് തെരഞ്ഞെടുത്തത്.
എം ടി വാസുദേവൻ നായരുടെ എന്ന് സ്വന്തം ജാനകി കുട്ടി എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച കുഞ്ചാക്കോ ബോബന്റെ ഒപ്പം നായിക വേഷം ചെയ്ത നിറം മയിൽപീലിക്കാവ് എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാള സിനിമയിൽ ശ്രദ്ധ നേടിയത്.
രമേശ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിന് ഭരണഘടന ഭേദഗതി അടക്കം ആലോചിക്കും.
ഹേമ കമ്മറ്റി റിപ്പോർട്ട് സർക്കാരിൻ്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ്. അത് അമ്മയെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.