ഹൂതി-സൗദി സംഘർഷം രൂക്ഷമാകുന്നു…തീവ്രയുദ്ധമുണ്ടാകുമെന്ന് യുഎസ്…

വാഷിംങ്‌ടൺ: ഹൂതി-സൗദി സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യ വീണ്ടും കലുഷിതമായതോടെ സൈനികസംഘർഷം തീവ്രമാകുമെന്ന് യു.എസ്.

വിദേശകാര്യവകുപ്പും പശ്ചിമേഷ്യയിലെ അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങളും സുരക്ഷാ മുന്നറിയിപ്പ് നൽകി. മേഖലയിലേക്ക് യാത്രചെയ്യുന്ന അമേരിക്കക്കാർക്കും ജാഗ്രതാനിർദേശമുണ്ട്.

സംഘർഷസാധ്യത രൂക്ഷമാകുന്നതിനിടെ, മേരിലാൻഡിലെ ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഒരുദിവസം നേരത്തേ ട്രംപ് മടങ്ങി. മടക്കത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും വലുതെന്തോ വരാനിരിക്കുന്നെന്നാണ് അഭ്യൂഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!