മാസപ്പടി കേസ്; ഇ ഡി റിപ്പോർട്ടിന്മേൽ നിയമോപദേശം മറ്റന്നാൾ…

കൊച്ചി : മാസപ്പടി കേസിൽ ഇഡി റിപ്പോട്ടിന്മേൽ നിയമോപദേശം മറ്റന്നാൾ നൽകും. ഇതിൻ്റെ ഭാഗമായി എജിയും ഡിജിപിയും ആഭ്യന്തര മന്ത്രിയെ കാണും. നാളെ ആഭ്യന്തര മന്ത്രിയുമായി എജി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതേസമയം, മാസപ്പടി കേസിൽ ഇഡിക്ക് നൽകിയ സുപ്രധാന മൊഴി പിൻവലിക്കാൻ സിഎംആർഎൽ ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചു.

സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ് സുരേഷ്‌കുമാർ, ചീഫ് ജനറൽ മാനേജർ പി.സുരേഷ് കുമാർ എന്നിവരാണ് മൊഴി പിൻവലിക്കൽ സത്യവാങ്മൂലം നൽകിയത്. 2024 മേയ് 15 ന് ആണ് മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകിയത്.

ഇഡി ഭീഷണിപ്പെടുത്തി രാഷ്ട്രീയനേതാക്കളുടെ പേര് പറയിച്ചുവെന്ന് കെ.എസ്.സുരേഷ് കുമാറും, താൻ പറഞ്ഞ യഥാർത്ഥകാര്യങ്ങൾ ഇഡി മുഖവിലയ്ക്ക് എടുത്തില്ലെന്ന് പി.സുരേഷ് കുമാറും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!