കുറവിലങ്ങാട് : എം സി റോഡിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറോടിച്ച യുവാവിന് ദാരുണാന്ത്യം.
മൂവാറ്റുപുഴ മടവൂർ സ്വദേശി എബി തങ്കച്ചനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന എബിയുടെ മാതാവിനെ ഗുരുതര പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെമ്പള്ളി വടക്കേ കവലയ്ക്ക് സമീപം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.
കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ എബിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു.
അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്.
കുറവിലങ്ങാട് എം സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാറോടിച്ച യുവാവിന് ദാരുണാന്ത്യം
