തിരുവനന്തപുരം : റിപ്പോർട്ടർ ടി.വി ഹെഡ്ഓഫിസിൽ നടന്ന പൊലീസ് റെയ്ഡ് – നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഹെഡ് ഓഫിസിൽ ഇന്ന് പുലർച്ചെയാണ് പൊലിസ് പരിശോധന നടത്തിയത്.
തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്.
മെസ്സിയുടെ കേരള സന്ദർശനത്തിൻ്റെ പേരിലുള്ള തട്ടിപ്പില്‍ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നത് നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു.
എസ്ഐടി അന്വേഷണ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലെ റെയ്ഡെന്നും നിയമപരമായ ഇടപെടലാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചാനലിൻ്റെ വാർത്താ സംപ്രേഷണം അന്വേഷണ സംഘം തടസ്സപ്പെടുത്തിയിട്ടില്ല, റെയ്ഡ് വിവരം അറിഞ്ഞത് പോലും ആ ചാനലിലിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെസിയുടെ പേരിൽ നടന്നത് വലിയ തട്ടിപ്പാണ് ഇത്. കായിക വകുപ്പ് വിഷയത്തിൽ പരാതിയും നൽകിയ രുന്നു. റെയ്ഡ് എവിടെ എന്നതിൽ തീരുമാനം പൊലീസിന്റേതെന്നും സർക്കാർ ഇടപെടലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റിപ്പോർട്ടർ ടി.വി ഹെഡ്ഓഫിസിൽ പൊലീസ് റെയ്ഡ് – നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
