കണ്ണൂർ : തലശ്ശേരിയിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെയോടെയാണ് കുട്ടികളെ കാണാതായതായി കണ്ടെത്തിയത്.
രാത്രി 12.30നും ഒന്നിനും ഇടയിലാണ് പെൺകുട്ടികൾ പുറത്തുപോയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
കുട്ടികൾ പുറത്തുപോയ വഴികൾ കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. അതേസമയം, കാണാതായ പെൺകുട്ടികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം. പെൺകുട്ടികളെ ക്കുറിച്ച് ഏറെക്കുറെ സൂചന ലഭിച്ചതായും, അധികം വൈകാതെ ഇവരെ കണ്ടെത്താനാകുമെന്നുമാണ് പൊലീസ് നൽകുന്ന വിവരം.
കാണാതായവരിൽ ഒരാൾ നേരത്തെയും ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തുപോയ സംഭവമുണ്ടായിരുന്നുവെ ന്നും പൊലീസ് അറിയിച്ചു.
