മലയോരത്ത് അലയടിച്ച്‌ ആശങ്ക; കോട്ടയം ജില്ലയിലെ നാല് വില്ലേജുകള്‍ പരിസ്ഥിതി ലോലം…

കോട്ടയം: പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല (ഇ.എസ്.എ) പ്രദേശങ്ങളില്‍ ജില്ലയുടെ കിഴക്കൻ മലയോര മേഖല ഉള്‍പ്പെട്ടതോടെ ആശങ്കയും, പ്രതിഷേധവും കനക്കുന്നു.

മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കല്‍, തീക്കോയി വില്ലേജുകളാണ് പുതിയ വിജ്ഞാപനത്തിലും ഉള്‍പ്പെട്ടിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ ഇതുവരെ ഫീല്‍ഡ് സർവേയോ, സാമൂഹികാഘാത പഠനമോ നടത്തിയിട്ടില്ല.

ജനകീയ എതിർപ്പ് ശക്തമായതോടെ കഴിഞ്ഞ സർക്കാർ ഈ പ്രദേശങ്ങളെ ഒഴിവാക്കാൻ കേന്ദ്രത്തിന് ശുപാർശ നല്‍കിയിരുന്നതാണ്.

ന്യൂനപക്ഷങ്ങള്‍ക്ക് പുറമെ പിന്നാക്കവിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഉറപ്പില്‍ വിശ്വസിച്ചാണ് ജനങ്ങള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കേന്ദ്ര സർക്കാരില്‍ ശക്തമായ ഇടപെടല്‍ നടത്താത്തതാണ് പുതിയ വിജ്ഞാപനത്തിലും ഇടംപിടിക്കാൻ കാരണമെന്നാണ് വിമർശനം.

ഈ അവസരം മറയാക്കി സമുദായ സംഘടനകള്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!