‘ഞാൻ വെള്ളാപ്പള്ളി ആണെങ്കിൽ അൻവർ മലപ്പുറത്തെ പി.സി ജോർജ്’…

പി.വി അൻവറിനെ പരിഹസിച്ച് കെ.ടി ജലീൽ. താൻ മലപ്പുറത്തെ വെള്ളാപ്പള്ളി ആണെങ്കിൽ അൻവർ മലപ്പുറത്തെ പി.സി ജോർജ് ആണെന്നും ആഫ്രിക്കയിൽ പോയി സ്വർണം എടുക്കാൻ തനിക്ക് കഴിയില്ലെന്നും കെ.ടി ജലീൽ പറഞ്ഞു.

മലബാറിലെ വെള്ളാപ്പള്ളിയാവാനാണ് കെ.ടി ജലീൽ ശ്രമിക്കുന്നതെന്നും ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ജലീലിന്റെ ശ്രമമെന്നുമായിരുന്നു പി.വി അൻവറിന്റെ പരാമർശം. തന്റെ ആരോപണങ്ങൾക്ക് ഫിറോസ് മറുപടി പറഞ്ഞിട്ടില്ലെന്ന് കെ.ടി ജലീൽ പറഞ്ഞു.

ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തത വരുത്തിയില്ല. മറുപടി പറയാതെ യൂത്ത് ലീഗിന്റെ നേതൃ സ്ഥാനത്തിരിക്കാൻ അവകാശമില്ല. കത്വ ഫണ്ടിന്റെ കണക്ക് പുറത്തുവിട്ടിട്ടില്ലെന്നും ജലീൽ ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!