സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹവുമായി സംവിധായകൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ.

താൻ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ സർക്കാരോ നിയമ സംവിധാനങ്ങളോ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് സമരമെന്ന് സംവിധായകൻ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ അരികിൽ വെച്ചാണ് സനൽകുമാർ ശശിധരൻ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.

താൻ ഉന്നയിക്കുന്നത് ഗൗരവമുള്ള സാമൂഹിക പ്രശ്‌നങ്ങളാണെന്നും അവയിൽ അടിയന്തരമായി ഇടപെടണമെന്നുമാണ് സംവിധായകന്റെ ആവശ്യം. തന്റെ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആവശ്യമായ നടപടികൾ ഉണ്ടായില്ലെന്നാണ് സനൽകുമാർ ശശിധരന്റെ ആരോപണം. വിഷയങ്ങളിൽ സർക്കാർ-നിയമ സംവിധാനങ്ങളുടെ ഇടപെടൽ ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!