വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ബുലവായോ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ പാകിസ്ഥാനു മുന്നില്‍ 253 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പോരാട്ടം 49.5 ഓവറില്‍ 252 റണ്‍സില്‍ അവസാനിച്ചു.

മികച്ച രീതിയില്‍ തുടങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ 47ല്‍ നില്‍ക്കെ തുടരെ 3 വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. പിന്നീട് നാലാമനായി ക്രീസിലെത്തിയ വേദാന്ത് ത്രിവേദിയുടെ ബാറ്റിങാണ് ഇന്നിങ്‌സിന്റെ നട്ടെല്ലായി മാറിയത്. താരം അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. വേദാന്ത് 68 റണ്‍സുമായി മടങ്ങി.

വാലറ്റത്ത് ആര്‍എസ് അംബരീഷ് (29), കനിഷ്‌ക് ചൗഹാന്‍ (38), ഖിലാന്‍ പട്ടേല്‍ (21) എന്നിവര്‍ ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്‌കോര്‍ 252ല്‍ എത്തിച്ചത്. കനിഷ്‌ക് 29 പന്തില്‍ 4 ഫോറും ഒരു സിക്‌സും തൂക്കി. ഖിലാന്‍ പട്ടേല്‍ 15 പന്തില്‍ 2 ഫോറും ാെരു സിക്‌സുമടിച്ചു. ഓപ്പണര്‍ വൈഭവ് സൂര്യവംശിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. താരം 22 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സെടുത്തു.

പാകിസ്ഥാനായി അബ്ദുല്‍ ശുഭന്‍ 3 വിക്കറ്റെടുത്തു. മുഹമ്മദ് സയ്യം 2 വിക്കറ്റുകള്‍ സ്വന്തമാക്കി. അലി റാസ, അഹമ്മദ് ഹുസൈന്‍, മൊമിന്‍ ഖമര്‍, അലി ഹസന്‍ ബലോച് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!