വിമാനം താഴ്ന്നു പറന്നു; പിന്നാലെ സ്കൂൾ മേൽക്കൂരയിലെ….

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂൾ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയതായി പരാതി.

ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കാണ് ഇന്നലെ രാത്രി കേടുപാടുണ്ടായത്. രാത്രിയായതിനാൽ വലിയ ദുരന്തം ഒഴിവായി.

നെടുമ്പാശ്ശേരിയിലേക്ക് പോയ വിമാനം താഴ്ന്നുപറന്നതാണ് സംഭവത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഏതാനും മാസം മുൻപ് സമീപത്തെ വീടിന്റെ ഓടുകളും സമാന രീതിയിൽ തകർന്നിരുന്നു.

സംഭവത്തിൽ നിരന്തരം പരാതി നൽകിയിട്ടും എയർപോർട്ട് അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വിമാനത്താവളത്തിന് സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും വിമാനങ്ങൾ താഴ്ന്നുപറക്കുന്നതിനെ തുടർന്നുണ്ടാകുന്ന ശക്തമായ കാറ്റ് മൂലം കേടുപാടുകൾ സംഭവിക്കുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നു.

അതേസമയം, ഇത്തരം സംഭവങ്ങളിൽ ബന്ധപ്പെട്ട വിമാനക്കമ്പനികളാണ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതെന്നാണ് എയർപോർട്ട് അധികൃതരുടെ വിശദീകരണം. ഇതുവരെ ലഭിച്ച പരാതികളിൽ എയർപോർട്ട് അതോറിറ്റി ഇടപെട്ട് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!