ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക! ചില സർവീസുകൾ ഭാഗികമായി റദ്ദാക്കി, ചിലത് വൈകും, തീയതികൾ അറിയാം…

തിരുവനന്തപുരം: റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേരളത്തിലൂടെയും സമീപ മേഖലകളിലൂടെയും സർവീസ് നടത്തുന്ന ചില ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. ചില ട്രെയിനുകൾ നിശ്ചിത ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കും. മറ്റുചില സർവീസുകൾ 30 മുതൽ 45 മിനിറ്റ് വരെ വൈകിയോടുമെന്നും റെയിൽവേ അറിയിച്ചു.

യാത്രയ്ക്ക് മുമ്പ് പുതുക്കിയ സമയക്രമം പരിശോധിക്കുന്നത് യാത്രക്കാർക്ക് സഹായകരമാകും.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

തിരുവനന്തപുരം ഡിവിഷനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി കണ്ണൂർ-എറണാകുളം ജങ്ഷൻ (16306) ഇന്റർസിറ്റി എക്സ‌്പ്രസ് സെപ്റ്റംബർ 25, 26, 27, ໙ 2, 4, 6, 9, 11, 13 തീയതികളിൽ തൃശ്ശൂർ-എറണാകുളം ഭാഗത്ത് സർവീസ് നടത്തില്ല. ഈ ദിവസങ്ങളിൽ തൃശ്ശൂരിൽ ട്രെയിൻ യാത്ര അവസാനിപ്പിക്കും.

സേലം ഡിവിഷനിലെ അറ്റകുറ്റപ്പണിയെ തുടർന്ന് കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ (56603) സെപ്റ്റംബർ 18, 26 തീയതികളിൽ കോയമ്പത്തൂർ-പോത്തന്നൂർ ഭാഗത്ത് ഭാഗികമായി റദ്ദാക്കും. ഈ ദിവസങ്ങളിൽ പോത്തന്നൂർ ജങ്ഷനിൽ നിന്നായിരിക്കും ട്രെയിൻ പുറപ്പെടുക.

ഇതേ ദിവസങ്ങളിൽ ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ (56604) പോത്തന്നൂർ-കോയമ്പത്തൂർ ഭാഗത്ത് സർവീസ് നടത്തില്ല. പോത്തന്നൂരിൽ ട്രെയിൻ യാത്ര അവസാനിപ്പിക്കും.

കോയമ്പത്തൂർ–ജബൽപൂർ വീക്ക്ലി സ്പെഷ്യൽ എക്സ്പ്രസ് (02197) സെപ്റ്റംബർ 21ന് കോയമ്പത്തൂർ–പോത്തന്നൂർ ഭാഗത്ത് ഭാഗികമായി റദ്ദാക്കും. അന്ന് പോത്തന്നൂരിൽ നിന്നായിരിക്കും ട്രെയിൻ യാത്ര ആരംഭിക്കുക.

വൈകിയോടുന്ന ട്രെയിനുകൾ
പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് വിവിധ ട്രെയിനുകൾക്ക് സമയക്രമത്തിൽ മാറ്റമുണ്ടാകും.

മംഗളൂരു സെൻട്രൽ–ചെന്നൈ സെൻട്രൽ (22638) വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് സെപ്റ്റംബർ 6, 8, 10, 13 തീയതികളിൽ പരമാവധി 45 മിനിറ്റ് വൈകിയോടും.

ഹസ്രത് നിസാമുദ്ദീൻ–എറണാകുളം മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12618) സെപ്റ്റംബർ 5, 12 തീയതികളിൽ 45 മിനിറ്റ് വരെ വൈകും.

ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ഒക്ടോബർ 3ന് 30 മിനിറ്റ് വൈകിയോടും.

എറണാകുളം–പാലക്കാട് മെമു (66610) സെപ്റ്റംബർ 25നും ഒക്ടോബർ 3നും 35 മിനിറ്റ് വൈകിയാകും സർവീസ് നടത്തുക.

അറ്റകുറ്റപ്പണികളുടെ ഭാഗമായി സർവീസുകളിൽ മാറ്റം വരുന്നതിനാൽ ഈ തീയതികളിൽ യാത്ര ചെയ്യുന്നവർ സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് ട്രെയിനിന്റെ പുതുക്കിയ സമയക്രമം പരിശോധിക്കുന്നത് ഉചിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!