തീയറ്ററുകളിലെ തീവെട്ടി കൊള്ളക്കെതിരെ പരിശോധനയുമായി ഭക്ഷ്യവകുപ്പ്. കൊച്ചിയിലെ മാളുകളിലുള്ള മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്ത പരിശോധന നടത്തി.
അതിനിടെ ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ തിയറ്റർ ഉടമകളുടെ യോഗം വിളിക്കുമെന്ന് മേയർ വിവി രാജേഷ് പറഞ്ഞു.
