പാലാ നഗരസഭയിൽ നാടകീയ രംഗംങ്ങൾ, പ്രതിപക്ഷത്തെ ലിസി ക്കുട്ടി മാത്യു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ

പാലാ : നാടകീയ രംഗങ്ങൾക്കൊടുവിൽ ഭരണകക്ഷിയിലെ ജോസ് ചീരാങ്കുഴിയെ തോൽപിച്ച് പ്രതിപക്ഷത്തെ ലിസിക്കുട്ടി മാത്യു ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ടു.

നാലംഗ കമ്മറ്റിൽ സി.പി.ഐ (എം) ലെ ബിനു പുളിക്കക്കണ്ടവും , ഷീബാ ജിയോയും ഹാജരായില്ല. ഇതോടെ രണ്ട് പേർ മാത്രമായി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ലിസിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടു.

ഭരണകക്ഷിയിലെ ധാരണ അനുസരിച്ച് ജോസ് ചീരാങ്കുഴിയാണ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആവേണ്ടിയിരുന്നത് എന്നാൽ വിപ്പ് സ്വീകരിക്കുവാൻ സി.പി.എമ്മിലെ ഷീബാ ജിയോ ആദ്യം തയ്യാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!