കൊച്ചി: കതൃക്കടവിലെ ബാറിലുണ്ടായ വെടിവെപ്പിൽ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി വിനീത് വിജയനെയാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് പൊലീസ് പിടികൂടിയത്.
വിനീത് മുമ്പും പല കേസുകളിലും പെട്ടയാളാണ് എന്നാണ് വിവരം. വെടിവെപ്പിന് ഉപയോഗിച്ച തോക്ക് വിനീത് വിജയന്റേതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കേസിലെ മറ്റു മൂന്നു പ്രതികളെ മൂവാറ്റുപുഴ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അഞ്ചുപേരെ പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു.
ബാറിലുണ്ടായ വെടിവെപ്പില്‍ ബാര്‍ ജീവനക്കാരായ രണ്ടുപേര്‍ക്കാണ് വെടിയേറ്റത്. ഇവര്‍ രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്.