കൊച്ചി : നേപ്പാളിലെ പ്രളയദുരന്തത്തിനിടെ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി നാട്ടിലെത്തി. കൊച്ചിയിൽനിന്നുള്ള 14 അംഗ സംഘത്തിനുപുറമെ കാക്കനാട് സ്വദേശി ശ്രുതി ശിഖാമണിയും പിറവം സ്വദേശി റിനീത് മോഹനും കേരളത്തിൽ തിരിച്ചെത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
നേപ്പാളിൽ നിലവിൽ 45 മലയാളികൾ സുരക്ഷിതരാണെന്നും ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, നേപ്പാളിലുള്ള ഏഴ് മലയാളികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇവരിൽ നാലുപേർ ഓസ്ട്രേലിയൻ പൗരത്വമുള്ള മലയാളികളാണ്. ഇവരെ കണ്ടെത്തുന്നതിനായി വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിലെ പ്രളയദുരന്തത്തിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി നാട്ടിലെത്തി
