പൊലീസിന് നേരെ ആക്രമണം; ഉദ്യോഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോഗിച്ച്…

കോഴിക്കോട് : നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥന് നേരേ ആക്രമണം. ശനിയാഴ്ച രാത്രി മാനാഞ്ചിറ സ്ക്വയറിലാണ് സംഭവം. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ആക്രമണത്തിൽ പരിക്കേറ്റത്. അക്രമികൾ സിറിഞ്ചും സൂചിയും ഉപയോഗിച്ച് ഉദ്യോഗസ്ഥനെ കുത്തുകയായിരുന്നു.

പട്രോളിങ്ങിനിടെ എത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിന് പിന്നിൽ ലഹരിസംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!