കൂരോപ്പടയിൽ നിന്നും കാണാതായ യുവാവിനെ വൈക്കം വെള്ളൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : വിദേശത്ത് നിന്ന് ഓണത്തിന് നാട്ടിലെത്തിയ യുവാവിനെ വൈക്കം വെള്ളൂർ എച്ച്എൻഎൽ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കൂരോപ്പട ളാക്കാട്ടൂർ നാഞ്ഞിലത്ത് പറമ്പിൽ ശ്രീധരന്റെയും പ്രമീളയുടെയും മകനായ ശ്രീജിത്ത്‌ എൻ .എസ് ( 38) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ഇവിടെ യുട്ടിലിറ്റി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു .

ഇടക്ക് വിദേശത്ത് പോയ ഇയാൾ ഓണത്തിനാണ് നാട്ടിൽ എത്തിയത്. തിരുവോണദിവസം വീട്ടിൽ നിന്ന് പുറത്തു പോയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു.  തുടർന്ന് ശ്രീജിത്തിൻ്റെ കുടുബാംഗങ്ങൾ പാമ്പാടി പോലീസിൽ പരാതി നൽകി.  പരാതിയുടെ അടിസ്ഥാനത്തിൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ വൈക്കം ഭാഗത്ത് ഉള്ളതായി മനസിലായി . തുടർന്നുള്ള തിരച്ചിലാണ്  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!