ന്യൂഡൽഹി: യുവ ജഡ്ജിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 30കാരനായ അമൻ കുമാർ ശർമയാണ് മരിച്ചത്. തെക്കൻ ഡൽഹിയിലെ സഫ്ദർജംഗ് ഏരിയയിലെ സ്വന്തം വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
അദ്ദേഹത്തിന്റെ സഹോദര ഭാര്യയാണ് വിവരം പൊലീസിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നു പ്രഥാമിക നിഗമനം. എന്നാൽ മരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുമെന്നു പൊലീസ് വ്യക്തമാക്കി.
തന്റെ ഔദ്യോഗിക കാലയളവിൽ വിവിധ ക്രിമിനൽ, സിവിൽ കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസായും സിവിൽ ജഡ്ജിയായും വ്യത്യസ്ത അധികാപരിധികളിൽ സേവനം ചെയ്തിട്ടുണ്ട്. 2025 ഒക്ടോബറിൽ കർക്കർദൂമ കോടതിയിലെ നോർത്ത് ഈസ്റ്റ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ മുഴുവൻ സമയ സെക്രട്ടറിയായി അമൻ കുമാർ ശർമ ചുമതലയേറ്റിരുന്നു.
