ന്ദയൂദൽഹി : ൽഹിയിൽ യുഎസ് എംബസിക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ മിന്നൽ സമരം. വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ്റെ ഫയലുകളുപയോഗിച്ച് അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഇന്ത്യ – യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ടാണ് ആക്ഷേപം ഉയർത്തിയത്.
കരാറിൽ യുഎസിന് അനുകൂലമായ വ്യവസ്ഥകൾ അംഗീകരിക്കാൻ അമേരിക്ക ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് യുഎസ് എംബസിക്ക് മുന്നിൽ മിന്നൽ സമരവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും തെറ്റിന് ഇന്ത്യയെ ബ്ലാക്മെയിൽ ചെയ്യാനാകില്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
