കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വയലുങ്കൽ പടി, മക്കനാംപാലം, വെങ്ങാനത്തുവയൽ, അരീക്കപ്പാലം, വെൽബ്രോസ് എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, HT ടച്ചിംഗ് വെട്ടുന്ന വർക്ക് നടക്കുന്നതിനാൽ ചാത്തപ്പുഴ, HT തീക്കോയി ഗ്രാനൈറ്റ്സ്, കല്ലം, കുളത്തിങ്കൽ, മലമേൽ, മാവടി, തുമ്പശ്ശേരി, വേലത്തുശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൾ രാവിലെ 08:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴലുള്ള പരപ്പൊഴിഞ്ഞ, മാമ്മൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
മണർകാട് : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളത്തിപ്പടി ടൗൺ, മണർകാട് ടൗൺ, ഓൾഡ് KK റോഡ്, കിഴക്കേടത്ത് പടി, പണിക്കമറ്റം, ഇടപ്പള്ളി , പൊൻ പള്ളി, ഞാറയ്ക്കൽ, വട്ടവേലി വെട്ടിക്കൽ , മധുരം ചേരിക്കടവ് . തെങ്ങും തുരുത്തേൽ , കടുവാക്കുഴി, പത്താഴക്കുഴി, എരുമ പെട്ടി, കുററിയക്കുന്ന് , വെണ്ണാശ്ശേരി ,LPS, MLA പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ കൊണ്ടാട് സ്കൂൾ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ സെമിനാരി, കണ്ണന്ത്രപ്പടി, ആനക്കുഴി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
