ചെന്നൈ : തമിഴ്നാട്ടിൽ ജനിക്കുന്ന 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം സമ്മാനിക്കുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിയുമായി മുഖ്യമന്ത്രി ജോസഫ് വിജയ് സർക്കാർ.
ഭരണത്തിലെത്തിയതിന് പിന്നാലെ സർക്കാർ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളുടെ പട്ടികയിലേക്കാണ് പുതിയ പദ്ധതിയും എത്തുന്നത്. ഇനിയും ജനക്ഷേമ പദ്ധതികൾ ഉണ്ടെന്നാണ് മുഖ്യമന്ത്രി ജോസഫ് വിജയ് പറയുന്നത്.
