സംസ്ഥാനത്ത് ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ…

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ നടത്താൻ തീരുമാനം.

പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്നേഹിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗത്തിലാണ് തീരുമാനം.

21ന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും.  അവധി കഴിഞ്ഞ് 31ന് സ്കൂളുകൾ തുറക്കും.

എൽപി ക്ലാസുകൾക്കും രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും ഓഗസ്റ്റ് 14ന് ആയിരിക്കും പരീക്ഷ തുടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!